Posts

Showing posts from April, 2019

കാലം തെറ്റിപ്പൂത്ത കണിക്കൊന്നകൾ

ഒരു പിടിക്കൊന്നപ്പൂവിൻ ഇടനെഞ്ചു വിതുമ്പുന്നു ഉയിരറ്റു പോകലാണുഷസ്സിൻ വിഷുഫലം നാളെ നീർത്തുള്ളികൾ തൂകുവാൻ വാർ മേഘങ്ങൾ മേലെ വാനത്തിൻ മടിത്തൊട്ടിലിൽ തുളുമ്പുമ്പോൾ ഞാനതു കാണാനില്ല ഏതോ വിഷുക്കണിക്കുപ്പയിൽ ജഡമായി ജീർണ്ണിച്ചു പോയി ഞാൻ ..

വെറി

എന്നും ചിന്തിക്കും "എഴുതുന്നതിനെക്കുറിച്ചു". സത്യം പറഞ്ഞാൽ മടിച്ചിട്ടാ എഴുതാത്തത്. പ്രായം മുടിയിൽ കുസൃതി കാണിച്ചു തുടങ്ങിയപ്പോൾ അത് അംഗീകരിക്കാൻ മനസ് തയ്യാറായില്ല . പക്ഷെ പടിക്കെട്ടുകളിൽ ചാടി കയറുമ്പോൾ പണ്ടത്തെപ്പോലെ മനസ്സ് എത്തുന്നിടത്തു ശരീരം എത്താൻ വല്ലാതെ കിതക്കുന്നുണ്ടോ എന്ന് തോന്നിപ്പോകുന്നു . അലസതയും മറവിയുമൊക്കെ പണ്ട് തൊട്ടേ കൂടെ ഉള്ളതുകൊണ്ട് അതൊന്നും പ്രായം ബാധിക്കുന്നതിന്റെ ലക്ഷണമായി തോന്നിയില്ല. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് പറയുന്നത് എത്ര ശെരിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മേലേ പറമ്പിലെ ദേവസ്സിക്കുട്ടിച്ചായനും കീഴാറ്റൂരിലെ സരസ്വതി ടീച്ചർക്കുമൊക്കെ പ്രായം എത്രയായി ? ഇപ്പോളും പതിനെട്ടു കഴിയാത്തവരുടെ ചുറുചുറുക്കല്ലേ . അവരൊക്കെ ആയകാലത്തു കഴിച്ച ഭക്ഷണത്തിന്റെ ഗുണം . വിഷമടിക്കാത്ത നല്ല പച്ചക്കറി കഴിച്ചതിന്റെ ഗുണം.പാടത്തും പറമ്പിലും ഓടിച്ചാടി നടന്നദ്ധ്വാനിച്ചതിന്റെ ഗുണം . നമുക്കതൊന്നും പറഞ്ഞിട്ടില്ല . വിഷമടിക്കാത്ത ഒരു പച്ചക്കറിപോലും നമുക്ക് കിട്ടുമോ ? എല്ലാം തമിഴ് നാടിന്റെ വിള നിലങ്ങളിൽ മലയാളിയെ മാത്രം ഉന്നം വെച്ച് വിഷം തിന്നു വളർന്നവ . അന്യായ വിലകൊടുത്തു ...